Thursday, June 3, 2010

സ്‌നേഹത്തിന്റെ വാക്കുകളില്‍നിന്ന് അടര്‍ന്നുമാറി ആമി ആകാശനക്ഷത്രമായിട്ട് ഞായറാഴ്ച ഒരുവര്‍ഷം. പുന്നയൂര്‍ക്കുളത്തെ മണ്ണിന് ഇപ്പോഴും ആമി എന്ന സ്‌നേഹപ്പക്ഷിയുടെ മണമാണ്.തളിര്‍ത്തു നില്‍ക്കുന്ന നീര്‍മാതളവും കന്നിമാസത്തിലെ ആയില്യം നാളില്‍ മഞ്ഞളൊഴുകുന്നസര്‍പ്പക്കാവും ഓര്‍മകളുടെ ഓളങ്ങളിളകുന്ന കുളവും പിന്നെ ആ കാല്പാടുകള്‍പതിഞ്ഞ മണ്ണും പ്രണയത്തിന്റെ രാജകുമാരിയുടെ സ്മരണയായി നില്‍ക്കുന്നു

No comments: